/sathyam/media/post_attachments/k6A1y4GQbBI7j85qNtKk.jpg)
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ്-18 ഓവറില്‍ 105, മുംബൈ ഇന്ത്യന്‍സ്-15 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 109.
32 പന്തില്‍ 41 റണ്‍സെടുത്ത യാസ്തിക ഭാട്ടിയ, 31 പന്തില്‍ 32 റണ്‍സെടുത്ത ഹെയ്‌ലി മാത്യുസ്, പുറത്താകാതെ 19 പന്തില്‍ 23 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രന്‍ഡ്, പുറത്താകാതെ എട്ട് പന്തില്‍ 11 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ മുംബൈയ്ക്ക് ജയം അനായാസകരമായി. ഡല്‍ഹിക്ക് വേണ്ടി ആലിസ് കാപ്‌സി, ടാറ നോറിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സൈക ഇഷാഖ്, ഇസി വോങ്, ഹെയ്‌ലി മാത്യുസ്, ഒരു വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രകര്‍ എന്നിവരാണ് ഡല്‍ഹി ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടിയത്. 41 പന്തില്‍ 43 റണ്‍സെടുത്ത മെഗ് ലാനിങ്, 18 പന്തില്‍ 25 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ് എന്നിവര്‍ ഒഴികെയുള്ള ഡല്‍ഹി ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അരങ്ങേറ്റം കുറിച്ച മലയാളി താരം മിന്നു മണി പൂജ്യത്തിന് പുറത്തായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us