/sathyam/media/post_attachments/mpuMzFfvByWP44DukzLr.jpg)
അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 480 റണ്‍സിന് പുറത്ത്. സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ (180), കാമറൂണ്‍ ഗ്രീന്‍ (114) എന്നിവരുടെ പ്രകടനമികവിലാണ് ഓസീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ട്രാവിസ് ഹെഡ്-32, മാര്‍നസ് ലബുഷനെ-3, സ്റ്റീവ് സ്മിത്ത്-38, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്-17, അലക്‌സ് കാരി-0, മിച്ചല്‍ സ്റ്റാര്‍ക്ക്-6, നഥാന്‍ ലിയോണ്‍-34, ടോഡ് മര്‍ഫി-41 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ ആറു വിക്കറ്റും, മുഹമ്മദ് ഷമി രണ്ട് വിക്കറ്റും, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 36 റണ്‍സ് എടുത്തിട്ടുണ്ട്. 17 റണ്‍സുമായി രോഹിത് ശര്‍മയും, 18 റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us