New Update
/sathyam/media/post_attachments/EXf2oB6xymP8BSYiyieG.jpg)
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും തോറ്റു. ഇന്ന് നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സ് ആര്‍സിബിയെ 10 വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 19.3 ഓവറില്‍ 138 റണ്‍സിന് പുറത്തായി. യുപി വാരിയേഴ്‌സ് വിക്കറ്റ് നഷ്ടപ്പെടാതെ 13 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
Advertisment
39 പന്തില്‍ 52 റണ്‍സെടുത്ത എലൈസ് പെറി, 24 പന്തില്‍ 36 റണ്‍സെടുത്ത സോഫി ഡെവിന്‍ എന്നിവര്‍ ആര്‍സിബി ബാറ്റിംഗ് നിരയില്‍ തിളങ്ങി. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
യുപിയ്ക്ക് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റും, ദീപ്തി ശര്‍മ മൂന്ന് വിക്കറ്റും വീഴ്ത്തി. 47 പന്തില്‍ 96 റണ്‍സെടുത്ത അലൈസ ഹീലി, 31 പന്തില്‍ 36 റണ്‍സെടുത്ത ദേവിക വൈദ്യ എന്നിവരുടെ അപരാജിത ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് യുപിക്ക് അനായാസ ജയം സമ്മാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us