/sathyam/media/post_attachments/JDQLnqbds6T33N6EoGTc.jpg)
അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റില്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമാകാതെ മൂന്ന് റണ്‍സ് എന്ന നിലയില്‍. മൂന്ന് റണ്‍സുമായി ട്രാവിസ് ഹെഡും, റണ്ണൊന്നുമെടുക്കാതെ മാത്യു കുനെമനുമാണ് ക്രീസില്‍. ഇന്ത്യയ്ക്ക് നിലവില്‍ 88 റണ്‍സ് ലീഡുണ്ട്.
ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 571 റണ്‍സിന് പുറത്തായിരുന്നു. 186 റണ്‍സ് നേടിയ വിരാട് കോഹ്ലി, 128 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍, 79 റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍, 44 റണ്‍സ് നേടിയ ശ്രീകര്‍ ഭരത്, 42 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാര എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചു. രോഹിത് ശര്‍മ-35, രവീന്ദ്ര ജഡേജ-28, രവിചന്ദ്രന്‍ അശ്വിന്‍-0, മുഹമ്മദ് ഷമി-0 (നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ പ്രകടനം. പരിക്ക് മൂലം ശ്രേയസ് അയ്യര്‍ ബാറ്റിംഗിന് എത്തിയില്ല.
ഓസ്‌ട്രേലിയക്കായി നഥാന്‍ ലിയോണും, ടോഡ് മര്‍ഫിയും മൂന്ന് വിക്കറ്റ് വീതവും, മിച്ചല്‍ സ്റ്റാര്‍ക്കും, മാത്യു കുനെമനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 480 റണ്‍സിന് പുറത്തായിരുന്നു. സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജ (180), കാമറൂണ്‍ ഗ്രീന്‍ (114) എന്നിവരുടെ പ്രകടനമികവിലാണ് ഓസീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ട്രാവിസ് ഹെഡ്-32, മാര്‍നസ് ലബുഷനെ-3, സ്റ്റീവ് സ്മിത്ത്-38, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്-17, അലക്‌സ് കാരി-0, മിച്ചല്‍ സ്റ്റാര്‍ക്ക്-6, നഥാന്‍ ലിയോണ്‍-34, ടോഡ് മര്‍ഫി-41 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍ ആറു വിക്കറ്റും, മുഹമ്മദ് ഷമി രണ്ട് വിക്കറ്റും, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നാലാം ടെസ്റ്റ് അവസാനിക്കാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കെ മത്സരം സമനിലയില്‍ അവസാനിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യയ്ക്ക് കിരീടം സ്വന്തമാക്കാം. ഒരു മത്സരം ഓസീസ് ജയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us