ശ്രേയസ് അയ്യറിന് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായേക്കും ! പകരം സഞ്ജുവോ രജത് പടിദാറോ ?

New Update

publive-image

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിക്കേറ്റ ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഏകദിന പരമ്പരയ്ക്ക് ഉണ്ടാകില്ലെന്നാണ് സൂചന. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേറ്റത്.

Advertisment

നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാലാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ശ്രേയസ് അയ്യര്‍ ബാറ്റിംഗിന് ഇറങ്ങിയില്ല. താരത്തെ സ്‌കാനിംഗിന് വിധേയനാക്കി. ശ്രേയസിന് ഏകദിന പരമ്പര നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയും താരത്തിന് നഷ്ടമായിരുന്നു രജത് പടിദാറിനെയാണ് അന്ന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്. ശ്രേയസിനെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയാല്‍ രജത് പടിദാറിനെ തന്നെ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയേക്കാം. ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലയാളിതാരം സഞ്ജു സാംസണിനും നേരിയ സാധ്യതയുണ്ട്. എന്തായാലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

Advertisment