New Update
/sathyam/media/post_attachments/GIE2dccdmbbhEy50aPgu.jpg)
ചെന്നൈ: നടന്‍ രജനികാന്തിന്റെ കടുത്ത ആരാധകനാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. താന്‍ രജനികാന്തിന്റെ ആരാധകനാണെന്ന് സഞ്ജു പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ രജനികാന്തിനെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സഞ്ജു.
Advertisment
തന്റെ പ്രിയപ്പെട്ട ചലച്ചിത്ര താരവുമൊത്തുള്ള ചിത്രവും സഞ്ജു നവമാധ്യമങ്ങളിലൂടെ പങ്കുവച്ചു. രജനികാന്തിന്റെ ക്ഷണം സ്വീകരിച്ച് കൂടിക്കാഴ്ചയ്ക്ക് എത്തിയതായിരുന്നു സഞ്ജു.
ഒരു ദിവസം താന്‍ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുമെന്ന് തന്റെ ഏഴാമത്തെ വയസില്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നതായി സഞ്ജു പറഞ്ഞു. 21 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദിവസം വന്നെത്തിയെന്ന് സഞ്ജു പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us