/sathyam/media/post_attachments/3DX9aoU93qXmsijS7Jk7.jpg)
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം മറ്റൊരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കില്ല. പകരക്കാരന്‍ വേണ്ടെന്നാണ് ശിവസുന്ദര്‍ ദാസിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന സൂചന. ഇക്കാര്യത്തില്‍ ഉടന്‍ സ്ഥിരീകരണമുണ്ടാകും.
അവസരം കിട്ടിയപ്പോഴെല്ലാം ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. പകരക്കാരനായി പോലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ അത് താരത്തോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നാണ് ആരാധകപക്ഷം.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. നടുവേദന അലട്ടിയ താരത്തെ സ്‌കാനിംഗിന് വിധേയനാക്കി. താരം ഏകദിന പരമ്പരയ്ക്ക് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. മാര്‍ച്ച് 17നാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us