/sathyam/media/post_attachments/wnQqXvTROFgZzZPov2n9.jpg)
മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആര്‍സിബിയെ ആറു വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: ആര്‍സിബി-20 ഓവറില്‍ നാല് വിക്കറ്റിന് 150, ഡല്‍ഹി ക്യാപിറ്റല്‍സ്-19.4 ഓവറില്‍ നാല് വിക്കറ്റിന് 154.
24 പന്തില്‍ 38 റണ്‍സെടുത്ത ആലിസ് കാപ്‌സി, 28 പന്തില്‍ 32 റണ്‍സെടുത്ത ജെമിമ റോഡ്രിഗസ്, പുറത്താകാതെ 32 പന്തില്‍ 32 റണ്‍സെടുത്ത മരിസനെ കാപ്, പുറത്താകാതെ 15 പന്തില്‍ 29 റണ്‍സെടുത്ത ജെസ് ജൊനാസണ്‍ എന്നിവര്‍ ഡല്‍ഹിയുടെ ജയത്തിന് അടിത്തറ പാകി. ആര്‍സിബിക്ക് വേണ്ടി ശോഭന ആശ രണ്ട് വിക്കറ്റും, മേഗന്‍ ഷൂട്ട്, പ്രീതി ബോസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
പുറത്താകാതെ 52 പന്തില്‍ 67 റണ്‍സെടുത്ത എലൈസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. റിച്ച ഘോഷ് 16 പന്തില്‍ 37 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഡല്‍ഹിക്ക് വേണ്ടി ശിഖ പാണ്ഡെ മൂന്ന് വിക്കറ്റും, ടാറ നോറിസ് ഒരു വിക്കറ്റും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us