തോല്‍ക്കാന്‍ മനസില്ലാതെ ഹര്‍മന്‍പ്രീതും സംഘവും; വനിതാ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സിന്റെ പടയോട്ടം; ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പിച്ചത് 55 റണ്‍സിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ അപരാജിതക്കുതിപ്പ് തുടരുന്ന മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി. ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ 55 റണ്‍സിനാണ് മുംബൈ തോല്‍പിച്ചത്. സ്‌കോര്‍: മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 162, ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 107.

Advertisment

30 പന്തില്‍ 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, 37 പന്തില്‍ 44 റണ്‍സെടുത്ത യാസ്തിക ഭാട്ടിയ, 31 പന്തില്‍ 36 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രന്‍ഡ് എന്നിവരുടെ ബാറ്റിംഗ് മികവാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗുജറാത്തിനായി അഷ്‌ലെയ് ഗാര്‍ഡ്‌നര്‍ മൂന്ന് വിക്കറ്റും, കിം ഗാര്‍ത്, സ്‌നേഹ് റാണ, തനൂജ കന്‍വര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

23 പന്തില്‍ 22 റണ്‍സെടുത്ത ഹര്‍ലിന്‍ ഡിയോളാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. മുംബൈയ്ക്ക് വേണ്ടി നാറ്റ് സിവര്‍ ബ്രന്‍ഡും, ഹെയ്‌ലി മാത്യുസും മൂന്ന് വിക്കറ്റ് വീതവും, അമെലിയ കെര്‍ രണ്ട് വിക്കറ്റും, ഇസി വോങ് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment