മത്സരത്തെ അപമാനിച്ചു; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ചിനെതിരെ എഐഎഫ്എഫ് നോട്ടീസ് നല്‍കി; നടപടിക്ക് സാധ്യത ?

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ റഫറി അനുവദിച്ചതിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടതിനെ തുടര്‍ന്ന് ടീമിന്റെ പരിശീലകന്‍ ഇവാന്‍ വുകൊമാനോവിച്ചിന് എഐഎഫ്എഫ് നോട്ടീസ് നല്‍കി. മത്സരത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിനോടും വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് പരിശീലകന് മാത്രമായി പ്രത്യേക നോട്ടീസ് നല്‍കിയത്. ഇവാന്റെ വിശദീകരണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. പരിശീലകനെ വിലക്കുന്നത് അടക്കമുള്ള കടുത്ത നടപടികള്‍ക്കും സാധ്യതയുണ്ട്.

Advertisment