/sathyam/media/post_attachments/SDpKsS2qmfBcFHOCrRy5.jpg)
മുംബൈ: തുടര്‍പരാജയങ്ങളില്‍ വലഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം സ്വന്തമാക്കി. ആദ്യ അഞ്ച് മത്സരങ്ങളും ആര്‍സിബി പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് തോല്‍പിച്ചത്. സ്‌കോര്‍: യുപി-19.3 ഓവറില്‍ 135, ആര്‍സിബി-18 ഓവറില്‍ അഞ്ച് വിക്കറ്റിന് 136.
32 പന്തില്‍ 46 റണ്‍സെടുത്ത ഗ്രേസ് ഹാരിസ്, 19 പന്തില്‍ 22 റണ്‍സെടുത്ത ദീപ്തി ശര്‍മ, 26 പന്തില്‍ 22 റണ്‍സെടുത്ത കിരണ്‍ നവ്ഗിരെ എന്നിവരുടെ ബാറ്റിംഗാണ് യുപിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആര്‍സിബിക്ക് വേണ്ടി എലൈസ് പെറി മൂന്ന് വിക്കറ്റും, സോഫി ഡെവിനും, ശോഭന ആശയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
30 പന്തില്‍ 46 റണ്‍സെടുത്ത കനിക അഹുജയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. റിച്ച ഘോഷ് പുറത്താകാതെ 32 പന്തില്‍ 31 റണ്‍സെടുത്തു. ഹീഥര്‍ ന നൈറ്റ് 21 പന്തില്‍ 24 റണ്‍സെടുത്തു. യുപിക്ക് വേണ്ടി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us