ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മ ഇല്ല, ശ്രേയസ് അയ്യര്‍ പരിക്കിന്റെ പിടിയിലും ! സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ-ചോദ്യവുമായി ആകാശ് ചോപ്ര

New Update

publive-image

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര നാളെ ആരംഭിക്കും. താരങ്ങള്‍ പരിക്കിന്റെ പിടിയിലായതാണ് ഇന്ത്യന്‍ ടീമിനെ അലട്ടുന്നത്. ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ഏകദിന പരമ്പരയ്ക്കുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ നായകന്‍ രോഹിത് ശര്‍മയും നാളത്തെ ഏകദിനത്തില്‍ ഉണ്ടാകില്ല. എന്നാല്‍ രണ്ടാം ഏകദിനം മുതല്‍ താരം ടീമിന്റെ ഭാഗമാകും. രോഹിതിന്റെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കും.

Advertisment

പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മലയാളി താരം സഞ്ജു സാംസണ്‍ ശ്രേയസിന് പകരം ടീമിലെത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഏകദിനത്തില്‍ കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജുവിനെ തഴയുന്നതില്‍ ആരാധകരും അമ്പരപ്പിലാണ്.

മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തി. 'ആദ്യ ഏകദിനത്തില്‍ രോഹിത് ഇല്ല. മുഴുവന്‍ സീരീസിലും ശ്രേയസിനെയും ലഭ്യമല്ല. സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതല്ലേ ?'' എന്നായിരുന്നു ചോപ്രയുടെ ചോദ്യം.

Advertisment