ഏകദിന ക്രിക്കറ്റ് വിരസം, ഫോര്‍മാറ്റ് മാറ്റണം: പുതിയ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍

New Update

publive-image

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റിന്റെ ഫോര്‍മാറ്റ് വിരസമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. നിലവിലുള്ള ഫോര്‍മാറ്റില്‍ മത്സരഫലം പ്രവചനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

രണ്ട് പുതിയ പന്തുകളുടെ ഉപയോഗവും ആധുനിക ഫീൽഡിംഗ് നിയന്ത്രണങ്ങളും ഏകദിനത്തില്‍ ബൗളര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുവഴി ബാറ്റും ബോളും തമ്മിലുള്ള സന്തുലിതാവസ്ഥ ഇല്ലാതാക്കുന്നുവെന്നും 'ഇന്ത്യാ ടുഡേ കോണ്‍ക്ലേവി'ല്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റിലെ പോലെ ഇന്നിംഗ്‌സുകളായി ഏകദിന ക്രിക്കറ്റും മാറ്റണമെന്നാണ് സച്ചിന്‍ പറയുന്നത്. 25 ഓവര്‍ വീതമുള്ള ഫോര്‍മാറ്റുകളായി ഏകദിനത്തെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment