വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ തോല്‍വി; യുപി വാരിയേഴ്‌സിനോട് തോറ്റത് അഞ്ച് വിക്കറ്റിന്‌

New Update

publive-image

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ അപരാജിതക്കുതിപ്പിന് തടയിട്ട് യുപി വാരിയേഴ്‌സ്. ആദ്യ അഞ്ച് മത്സരങ്ങളും ജയിച്ച് ജൈത്രയാത്ര തുടര്‍ന്ന് മുംബൈയെ യുപി ഇന്ന് നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്-20 ഓവറില്‍ 127, യുപി വാരിയേഴ്‌സ്-19.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 129.

Advertisment

ആദ്യം ബാറ്റു ചെയ്ത മുംബൈയ്ക്ക് വേണ്ടി ഹെയ്‌ലി മാത്യുസ് (30 പന്തില്‍ 35), ഇസി വോങ് (19 പന്തില്‍ 32), ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 25) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫി എക്ലെസ്റ്റോണ്‍, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദ്, ദീപ്തി ശര്‍മ എന്നിവര്‍ മുംബൈ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി.

28 പന്തില്‍ 39 റണ്‍സെടുത്ത ഗ്രേസ് ഹാരിസ്, 25 പന്തില്‍ 38 റണ്‍സെടുത്ത തഹ്ലിയ മക്ഗ്രാത്ത് എന്നിവര്‍ യുപിയെ അനായാസ വിജയത്തിലേക്ക് നയിച്ചു. മുംബൈയ്ക്ക് വേണ്ടി അമേലിയ കെര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment