Advertisment

ബാറ്റര്‍മാര്‍ തിളങ്ങി: വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ജയം; ഗുജറാത്ത് ജയന്റ്‌സിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്‌

New Update

publive-image

Advertisment

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: ഗുജറാത്ത് ജയന്റ്‌സ്-20 ഓവറില്‍ നാല് വിക്കറ്റിന് 188, ആര്‍സിബി-15.3 ഓവറില്‍ രണ്ട് വിക്കറ്റിന് 189.

42 പന്തില്‍ 68 റണ്‍സെടുത്ത ലൗറ വോള്‍വാര്‍ട്ട്, 26 പന്തില്‍ 41 റണ്‍സെടുത്ത അഷ്‌ലെയ് ഗാര്‍ഡ്‌നര്‍ എന്നിവരുടെ പ്രകടന മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആര്‍സിബിക്ക് വേണ്ടി ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

36 പന്തില്‍ 99 റണ്‍സെടുത്ത സോഫി ഡെവിന്‍ ആര്‍സിബിയുടെ ജയം അനായാസമാക്കി. സ്മൃതി മന്ദാന 31 പന്തില്‍ 37 റണ്‍സെടുത്തു. എലൈസ് പെറി 19 റണ്‍സുമായും, ഹീഥര്‍ നൈറ്റ് 22 റണ്‍സുമായും പുറത്താകാതെ നിന്നു.

Advertisment