Advertisment

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം ലാഹോര്‍ ഖലന്ദഴ്‌സിന്; ഫൈനലില്‍ മുല്‍ട്ടാന്‍ സുല്‍ത്താന്‍സിനെ തോല്‍പിച്ചത് ഒരു റണ്‍സിന്‌

New Update

publive-image

Advertisment

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ഖലന്ദഴ്‌സ് കിരീടം നേടി. ശനിയാഴ്ച നടന്ന കലാശപ്പോരാട്ടത്തില്‍ മുല്‍ട്ടാന്‍ സുല്‍ത്താന്‍സിനെ ഒരു റണ്‍സിന് തോല്‍പിച്ചു. സ്‌കോര്‍: ലാഹോര്‍-20 ഓവറില്‍ ആറു വിക്കറ്റിന് 200, മുല്‍ട്ടാന്‍-20 ഓവറില്‍ എട്ട് വിക്കറ്റിന് 199.

40 പന്തില്‍ 65 റണ്‍സ് നേടിയ അബ്ദുല്ല ഷഫീഖ്, പുറത്താകാതെ 15 പന്തില്‍ 44 റണ്‍സ് നേടിയ ഷഹീന്‍ അഫ്രീദി, 34 പന്തില്‍ 39 റണ്‍സ് നേടിയ ഫഖര്‍ സമാന്‍ എന്നിവരുടെ പ്രകടനമാണ് ആദ്യം ബാറ്റു ചെയ്ത ലാഹോറിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുല്‍ട്ടാന് വേണ്ടി ഉസാമ മിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുല്‍ട്ടാന് വേണ്ടി 32 പന്തില്‍ 52 റണ്‍സ് നേടിയ റിലീ റൂസോ, 23 പന്തില്‍ 34 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്‍, 12 പന്തില്‍ 25 റണ്‍സ് നേടിയ ഖുശ്ദില്‍ ഷാ എന്നിവര്‍ പൊരുതിനോക്കിയെങ്കിലും അവസാന പന്തില്‍ ലാഹോര്‍ വിജയം സ്വന്തമാക്കി. ലാഹോറിന് വേണ്ടി ഷഹീന്‍ അഫ്രീദി നാല് വിക്കറ്റ് വീഴ്ത്തി.

Advertisment