വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ജയം ഒമ്പത് വിക്കറ്റിന്‌

New Update

publive-image

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒമ്പത് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 109 റണ്‍സെടുത്തു. ഡല്‍ഹി ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

Advertisment

19 പന്തില്‍ 26 റണ്‍സെടുത്ത പൂജ വസ്ത്രകറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇസി വോങും, ഹര്‍മന്‍പ്രീത് കൗറും 23 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ഡല്‍ഹിക്ക് വേണ്ടി മരിസന്നെ കാപ്, ശിഖ പാണ്ഡെ, ജെസ് ജൊനാസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

15 പന്തില്‍ 33 റണ്‍സെടുത്ത ഷഫലി വര്‍മയെ മാത്രമാണ് മുംബൈയ്ക്ക് പുറത്താക്കാനായത്. ഹെയ്‌ലി മാത്യുസിനായിരുന്നു വിക്കറ്റ്. 17 പന്തില്‍ 38 റണ്‍സുമായി അലൈസ് കാപ്‌സിയും, 22 പന്തില്‍ 32 റണ്‍സുമായി മെഗ് ലാനിങും പുറത്താകാതെ നിന്നു.

Advertisment