ഓള്‍ റൗണ്ട് പ്രകടനവുമായി അമേലിയ കെര്‍; ആര്‍സിബിയെ നാലു വിക്കറ്റിന് തോല്‍പിച്ച് മുംബൈ ഇന്ത്യന്‍സ്‌

New Update

publive-image

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നാല് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 125 റണ്‍സെടുത്തു. മുംബൈ 16.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

Advertisment

13 പന്തില്‍ 29 റണ്‍സെടുത്ത റിച്ച ഘോഷ്, 38 പന്തില്‍ 29 റണ്‍സെടുത്ത എലൈസ് പെറി, 25 പന്തില്‍ 24 റണ്‍സെടുത്ത സ്മൃതി മന്ദാന എന്നിവര്‍ ആര്‍സിബിയ്ക്കായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തു. മുംബൈയ്ക്ക് വേണ്ടി അമേലിയ കെര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നാറ്റ് സിവര്‍ ബ്രന്‍ഡും, ഇസി വോങും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

27 പന്തില്‍ 31 റണ്‍സെടുത്ത അമേലിയ കെര്‍ ബാറ്റിംഗിലും തിളങ്ങി. യാസ്തി ഭാട്ടിയ 26 പന്തില്‍ 30 റണ്‍സും, ഹെയ്‌ലി മാത്യുസ് 17 പന്തില്‍ 24 റണ്‍സും എടുത്തു. ആര്‍സിബിയ്ക്കായി കനിക അഹൂജ രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment