/sathyam/media/post_attachments/2EspCN0LrJfLNXM69y8D.jpg)
ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 270 റണ്‍സ് വിജയലക്ഷ്യം. ആദ്യ മത്സരം ഇന്ത്യയും, രണ്ടാമത്തേത് ഓസ്‌ട്രേലിയയും വിജയിച്ചിരുന്നു. ഇന്ന് വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറില്‍ 269 റണ്‍സിന് പുറത്തായി.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയും, കുല്‍ദീപ് യാദവും, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്‌സര്‍ പട്ടേലും, മുഹമ്മദ് സിറാജും ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.
47 പന്തില്‍ 47 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ്-33, സ്റ്റീവ് സ്മിത്ത്-0, ഡേവിഡ് വാര്‍ണര്‍-23, മാര്‍നസ് ലബുഷനെ-28, അലക്‌സ് കാരി-38, മാര്‍ക്കസ് സ്‌റ്റോയിനിസ്-25, സീന്‍ അബോട്ട്-26, ആഷ്ടണ്‍ അഗര്‍-17, മിച്ചല്‍ സ്റ്റാര്‍ക്ക്-10, ആദം സാമ്പ-10 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഓസീസ് ബാറ്റര്‍മാരുടെ റണ്‍സുകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us