New Update
ബർലിൻ: ജർമൻ സൂപ്പര്‍താരം മെസൂട് ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഓസില്‍ തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2014-ല്‍ ലോകകപ്പ് നേടിയ ജര്‍മന്‍ ടീമിലെ പ്രധാന അംഗമാണ് ഓസില്‍. ജർമൻ ടീം വിജയിച്ച 92 മത്സരങ്ങളിൽ കളിക്കാരനായിരുന്നു. 2012ൽ സ്പാനിഷ് ലാലിഗ ഉൾപ്പെടെ ക്ലബ് മത്സരങ്ങളിൽ ഒൻപത് കപ്പുകളും നേടിയിട്ടുണ്ട്.
Advertisment
34 കാരനായ ഓസില്‍ 17 വര്‍ഷം നീണ്ട കരിയറാണ് അവസാനിപ്പിക്കുന്നത്. ഷാല്‍ക്കേ, വെര്‍ഡെര്‍ ബ്രെമന്‍, റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍, ഫെനെര്‍ബാച്ചെ, ഇസ്‌താംബൂള്‍ ബഷക്‌ഷേര്‍ ക്ലബുകള്‍ക്കും പരിശീലകര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദിയറിയിക്കുന്നു. പിന്തുണ നല്‍കിയ കുടുംബാംഗങ്ങള്‍ക്ക് സുഹൃത്തുക്കള്‍ക്കും നന്ദിയറിയിക്കുന്നതായും ഓസില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.