സൂര്യ മോശം ഫോമില്‍, നന്നായി കളിച്ച സഞ്ജു പുറത്ത് ! സഞ്ജു ഇനി എന്താണ് ചെയ്യേണ്ടത്-ചോദ്യം ഉന്നയിച്ച് ശശി തരൂര്‍

New Update

publive-image

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായി നാണക്കേടിന്റെ റെക്കോര്‍ഡ് സൂര്യകുമാര്‍ യാദവ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. ടി20യില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോളും ഏകദിനത്തില്‍ കാര്യമായി തിളങ്ങാന്‍ താരത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

Advertisment

കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പുറത്തിരിക്കുമ്പോഴാണ് മോശം ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിനെ പോലുള്ള താരങ്ങള്‍ക്ക് തുടര്‍ച്ചയായി അവസരം ലഭിക്കുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ശക്തമാണ്.

ഇതേ കാര്യം ഉന്നയിച്ച് ശശി തരൂര്‍ എം.പിയും രംഗത്തെത്തി. മൂന്ന് ഗോള്‍ഡന്‍ ഡക്കുകള്‍ തുടര്‍ച്ചയായി നേടി മോശം റെക്കോര്‍ഡ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. തനിക്ക് പരിചിതമല്ലാത്ത ആറാം നമ്പറില്‍ ബാറ്റ് ചെയ്തിട്ടും ഏകദിനത്തില്‍ 66 റണ്‍സ് ശരാശരിയുള്ള സഞ്ജു സാംസണിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന് ചോദിക്കുന്നതില്‍ ന്യായമില്ലേയെന്ന് തരൂര്‍ ചോദിച്ചു. സഞ്ജു എന്താണ് ചെയ്യേണ്ടതെന്നും തരൂര്‍ ചോദിക്കുന്നു.

Advertisment