വനിതാ പ്രീമിയര്‍ ലീഗ്: യുപി വാരിയേഴ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍; ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എതിരാളികള്‍

New Update

publive-image

Advertisment

മുംബൈ: ഞായറാഴ്ച നടക്കുന്ന വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. ഇന്ന് നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ 72 റണ്‍സിന് തോല്‍പിച്ചാണ് മുംബൈ ഫൈനലിലെത്തിയത്. സ്‌കോര്‍: മുംബൈ-20 ഓവറില്‍ നാലു വിക്കറ്റിന് 182. യുപി-17.4 ഓവറില്‍ 110.

പുറത്താകാതെ 38 പന്തില്‍ 72 റണ്‍സെടുത്ത നാറ്റ് സിവര്‍ ബ്രന്‍ഡ്, 19 പന്തില്‍ 29 റണ്‍സെടുത്ത അമേലിയ കെര്‍, 26 പന്തില്‍ 26 റണ്‍സെടുത്ത ഹെയ്‌ലി മാത്യുസ് എന്നിവരുടെ ബാറ്റിംഗാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. യുപിക്ക് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

27 പന്തില്‍ 43 റണ്‍സെടുത്ത കിരണ്‍ നവ്ഗിരെയ്ക്ക് മാത്രമാണ് യുപി ബാറ്റിംഗ് നിരയില്‍ തിളങ്ങാനായത്. മുംബൈയ്ക്ക് വേണ്ടി ഇസി വോങ് ഹാട്രിക് അടക്കം നാലു വിക്കറ്റ് വീഴ്ത്തി. സെയ്ക ഇഷാഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment