/sathyam/media/post_attachments/yCV3Dt7frULbLx87NKqw.jpg)
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം രജത് പടിദാറിന് ഐപിഎല്ലിലെ ആദ്യ പകുതിയിലെ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് രജത്.
മൂന്നാഴ്ചത്തേക്ക് താരത്തിന് വിശ്രമം നിര്‍ദ്ദേശിച്ചതായാണ് സൂചന. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രജത് പടിദാറിന് കളിക്കാനായില്ലെങ്കില്‍ ആര്‍സിബിക്ക് അത് കനത്ത തിരിച്ചടിയാകും.