/sathyam/media/post_attachments/MIju8m7TpeqRwHpO6nxH.jpg)
കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) വരാനിരിക്കുന്ന ഐപിഎൽ 2023-ന് മുന്നോടിയായി തങ്ങളുടെ പുതിയ ജേഴ്‌സി പുറത്തിറക്കി. കഴിഞ്ഞ സീസണിലെ ജഴ്‌സില്‍ കാര്യമായ മാറ്റങ്ങളൊന്നും ടീം വരുത്തിയിട്ടില്ല. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് കെകെആര്‍ പുതിയ ജഴ്‌സി പുറത്തിറക്കിയത്.
https://www.facebook.com/KolkataKnightRiders/videos/775247517358962
അതേസമയം, ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കാണ് കെകെആര്‍ ക്യാമ്പിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേറ്റത്. തുടര്‍ന്ന് ഏകദിന പരമ്പരയിലും കളിക്കാന്‍ സാധിച്ചില്ല. താരത്തിന് ഐപിഎല്‍ നഷ്ടമാകുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ടീം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.