New Update
/sathyam/media/post_attachments/5lpIKvtKKp6Wmnu8JLqw.jpeg)
ന്യൂഡൽഹി: ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. വനിതകളുടെ 50 കിലോ വിഭാഗത്തിൽ നിഖാത് സരിനാണ് ലോക ചാമ്പ്യനായത്. ഫൈനലിൽ വിയാറ്റ്‌നാം താരമായ നുയൻ തി ടാമിനെയാണ് നിഖാത് സരിൻ തോൽപിച്ചത്.
Advertisment
5-0 എന്ന സ്കോറിലാണ് നിഖാത് സരിൻ ഇന്ത്യക്കായി സുവർണ്ണനേട്ടം സ്വന്തമാക്കിയത്. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലെ താരത്തിന്റെ രണ്ടാം സ്വർണമാണിത്. നേരത്തേ 2022 ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും നിഖാത് സ്വർണം നേടിയിരുന്നു. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമാണ് നിഖാത് സരിൻ. മേരി കോമാണ് ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us