ബിസിസിഐ നിര്‍ദ്ദേശം അനുസരിച്ച് രോഹിത് ശര്‍മ; ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്; രോഹിത് ഇല്ലാത്ത മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് നായകനാകും

New Update

publive-image

Advertisment

മുംബൈ: താരങ്ങള്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയില്‍ അകപ്പെടുന്നതാണ് ബിസിസിഐയെ അലട്ടുന്ന മുഖ്യപ്രശ്‌നം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഏകദിന ലോകകപ്പ് എന്നിവ മുന്‍നിര്‍ത്തി താരങ്ങള്‍ പരിക്കേല്‍ക്കാതെ സൂക്ഷിക്കണമെന്ന് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രധാനമായും ഐപിഎല്ലിനിടെ പരിക്കേല്‍ക്കാതെ ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിന് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ചേക്കില്ലെന്നാണ് സൂചന. രോഹിത് ഇല്ലാത്ത മത്സരങ്ങളില്‍ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisment