/sathyam/media/post_attachments/hN6pmrUmD5IlFAf3cELD.jpg)
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് ഇന്ന് ആരംഭം കുറിക്കാനിരിക്കെ ജസ്പ്രീത് ബുംറയ്ക്ക് പകരം മലയാളി താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. സന്ദീപ് വാര്യറാണ് മുംബൈയുടെ ടോപ് സ്‌കോറര്‍.
ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി കളിച്ചിരുന്ന സന്ദീപ് പിന്നീട് തമിഴ്‌നാട് ടീമിലേക്ക് മാറിയിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും താരം കളിച്ചിട്ടുണ്ട്. ദേശീയ ടീമിലും സന്ദീപ് ഭാഗമായിട്ടുണ്ട്. കഴിഞ്ഞ താരലേലത്തില്‍ സന്ദീപിനെ ഒരു ടീമും സ്വന്തമാക്കിയിരുന്നില്ല.
വാഹനാപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന ഋഷഭ് പന്തിന് പകരം അഭിഷേക് പോറെലിനെ ഡല്‍ഹി ക്യാപിറ്റല്‍സും ടീമിലെത്തിച്ചു.