/sathyam/media/post_attachments/E3Ba6TvWtwovU3kV85uo.jpg)
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്.
ഒമ്പത് സിക്‌സറുകളുടെയും, നാലു ഫോറുകളുടെയും അകമ്പടികളോടെ 50 പന്തില്‍ 92 റണ്‍സ് നേടിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ പ്രകടനമാണ് ചെന്നൈയ്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡെവോണ്‍ കോണ്‍വെ-1, മൊയിന്‍ അലി-23, അമ്പാട്ടി റായിഡു-12, ബെന്‍ സ്റ്റോക്ക്‌സ്-7, ശിവം ദുബെ-19, രവീന്ദ്ര ജഡേജ-1 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. എംഎസ് ധോണി ഏഴ് പന്തില്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു.
ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ജോഷുവ ലിട്ട്ല്‍ ഒരു വിക്കറ്റും വീഴ്ത്തി.