/sathyam/media/post_attachments/iJGmF741qujwec4EnlTE.jpg)
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 192 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു.
എല്ലാ ബാറ്റര്‍മാരും തിളങ്ങിയത് പഞ്ചാബിന് അനുകൂലമായി. 32 പന്തില്‍ 50 റണ്‍സെടുത്ത ഭനുക രജപക്‌സെയാണ് ടോപ് സ്‌കോറര്‍. പ്രഭ്‌സിമ്രാന്‍ സിംഗ്-23, ശിഖര്‍ ധവാന്‍-40, ജിതേഷ് ശര്‍മ-21, സിക്കന്ദര്‍ റാസ-16, സാം കറണ്‍-26 നോട്ടൗട്ട്, ഷാരൂഖ് ഖാന്‍-11 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ടിം സൗത്തി രണ്ട് വിക്കറ്റും, ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.