/sathyam/media/post_attachments/wUmvA8eKqvMBUKPusVdi.jpg)
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയത് പഞ്ചാബ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. 16 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. തുടര്‍ന്ന് മഴ കളി തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പഞ്ചാബിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. മഴനിയമപ്രകാരം 16 ഓവറില്‍ കൊല്‍ക്കത്തയ്ക്ക് 154 റണ്‍സ് വേണമായിരുന്നു.
19 പന്തില്‍ 35 റണ്‍സെടുത്ത ആന്ദ്രെ റസലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍ 28 പന്തില്‍ 34 റണ്‍സെടുത്തു. മന്ദീപ് സിംഗ്-2, റഹ്‌മാനുല്ല ഗുര്‍ബാസ്-22, അനുകുല്‍ റോയ്-4, നിതീഷ് റാണ-24, റിങ്കു സിംഗ്-4, ഷാര്‍ദ്ദുല്‍ താക്കൂര്‍-8 നോട്ടൗട്ട്, സുനില്‍ നരെയ്ന്‍-7 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. സാം കറണ്‍, നഥാന്‍ എല്ലിസ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
32 പന്തില്‍ 50 റണ്‍സെടുത്ത ഭനുക രജപക്‌സെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. പ്രഭ്‌സിമ്രാന്‍ സിംഗ്-23, ശിഖര്‍ ധവാന്‍-40, ജിതേഷ് ശര്‍മ-21, സിക്കന്ദര്‍ റാസ-16, സാം കറണ്‍-26 നോട്ടൗട്ട്, ഷാരൂഖ് ഖാന്‍-11 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. കൊല്‍ക്കത്തയ്ക്ക് വേണ്ടി ടിം സൗത്തി രണ്ട് വിക്കറ്റും, ഉമേഷ് യാദവ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.