/sathyam/media/post_attachments/hMZylhh9KAQVNm879BFB.jpg)
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. 38 പന്തില്‍ 73 റണ്‍സെടുത്ത കൈല്‍ മേയേഴ്‌സിന്റെ പ്രകടനമികവില്‍ ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു.
കെഎല്‍ രാഹുല്‍-8, ദീപക് ഹൂഡ-17, മാര്‍ക്കസ് സ്റ്റോയിനിസ്-12, നിക്കോളാസ് പുരന്‍-36, ആയുഷ് ബദോനി-18, ക്രുണാല്‍ പാണ്ഡ്യ-15 നോട്ടൗട്ട്, കൃഷ്ണപ്പ ഗൗതം-6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
ഡല്‍ഹിക്ക് വേണ്ടി ഖലീല്‍ അഹമ്മദും, ചേതന്‍ സക്കരിയയും രണ്ട് വിക്കറ്റ് വീതവും, അക്‌സര്‍ പട്ടേലും, കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.