സഞ്ജുവിനും ബട്ട്‌ലര്‍ക്കും ജയ്‌സ്വാളിനും അര്‍ധ സെഞ്ചുറി; സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് കൂറ്റന്‍ സ്‌കോര്‍

New Update

publive-image

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 204 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 203 റണ്‍സെടുത്തത്.

Advertisment

രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (32 പന്തില്‍ 55), ഓപ്പണര്‍മാരായ ജോസ് ബട്ട്‌ലര്‍ (22 പന്തില്‍ 54), യഷ്വസി ജയ്‌സ്വാള്‍ (37 പന്തില്‍ 54) എന്നിവര്‍ തിളങ്ങി. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ദേവ്ദത്ത് പടിക്കല്‍-2, റിയാന്‍ പരാഗ്-7, രവിചന്ദ്രന്‍ അശ്വിന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

ഹൈദരാബാദിനു വേണ്ടി ഫസല്‍ഹഖ് ഫറൂഖിയും, ടി നടരാജനും രണ്ട് വിക്കറ്റ് വീതവും, ഉമ്രാന്‍ മാലിക്ക് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment