New Update
/sathyam/media/post_attachments/YwPLFpw1WAV7ULby2zuj.jpg)
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാക്കാതെ കളം വിട്ട നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സംഭവത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക നടപടിക്ക് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ടീം ക്ഷമാപണം നടത്തിയത്.
Advertisment
സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ സംഭവിച്ച പിഴവാണെന്നും, ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും ക്ഷമാപണം നടത്തി.
കായികവേദികളില്‍ ഇത്തരം സംഭവങ്ങള്‍ കാണാന്‍ പാടില്ലാത്തതാണെന്നും ഇത്തരം സംഭവങ്ങളുടെ ഭാഗമായതില്‍ ഖേദിക്കുന്നതായും വുകോമനോവിച്ച് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us