ഹീറോ സൂപ്പര്‍ കപ്പ്: ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്‌

New Update

publive-image

കൊച്ചി: ഹീറോ സൂപ്പര്‍ കപ്പിനുള്ള ടീം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയെടുത്ത സൂപ്പര്‍താരം അഡ്രിയാന്‍ ലൂണ ടീമിലില്ല. വിലക്ക് നേരിടുന്ന പരിശീലകന്‍ ഇവാന്‍ വുക്കാമാനോവിച്ചിന് പകരം, സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിനാകും പരിശീലന ചുമതല.

Advertisment

സച്ചിന്‍ സുരേഷ്, പ്രബ്‌സുഖന്‍ സിംഗ് ഗില്‍, കരണ്‍ജിത് സിംഗ്, മുഹീത് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍.

സഹീഫ്, സന്ദീപ്, ഹോര്‍മിപാം, തേജസ്, ജെസല്‍, നിഷു, ലെസ്‌കോവിച്ച്, വിക്ടര്‍, ബിജോയ് എന്നിവരാണ് ഡിഫന്‍ഡര്‍മാര്‍.

മിഡ്ഫീല്‍ഡേഴ്‌സ്: ഡാനിഷ്, ആയുഷ്, ജീക്‌സണ്‍, വിബിന്‍, അസ്ഹര്‍, ഇവാന്‍.

ഫോര്‍വേഡ്‌സ്: ബ്രൈസ്, സൗരവ്, രാഹുല്‍, നിഹാല്‍, ദിമിത്രിയോസ്, ബിദ്യാസാഗര്‍, ജിയാനോ, സഹല്‍, ഐമന്‍, ശ്രീക്കുട്ടന്‍

ഏപ്രില്‍ എട്ടിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഐലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

Advertisment