/sathyam/media/post_attachments/4wYQFMVsIfwKViC0wNLx.jpg)
മുംബൈ: പരിക്കേറ്റ് പുറത്തായ കെയ്ന്‍ വില്യംസണ് പകരം പകരക്കാരനെ കണ്ടെത്തി ഗുജറാത്ത് ടൈറ്റന്‍സ്. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ശനകയാണ് വില്യംസണിന്റെ പകരക്കാരന്‍.
സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ കാല്‍മുട്ടിന് വില്യംസണ് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. അടിസ്ഥാനതുകയായ 50 ലക്ഷത്തിനാണ് ശനകയെ ഗുജറാത്ത് ടീമിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.