/sathyam/media/post_attachments/0IYM1wy8xqNZ0DYcr34a.jpg)
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 81 റണ്‍സിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി 17.4 ഓവറില്‍ 123 റണ്‍സിന് പുറത്തായി.
29 പന്തില്‍ 68 റണ്‍സ് നേടിയ ഷാര്‍ദ്ദുല്‍ താക്കൂര്‍, 44 പന്തില്‍ 57 റണ്‍സ് നേടിയ റഹ്‌മാനുല്ല ഗുര്‍ബാസ്, 33 പന്തില്‍ 46 റണ്‍സ് നേടിയ റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആര്‍സിബിക്ക് വേണ്ടി ഡേവിഡ് വില്ലിയും, കാണ്‍ ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നാല് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി, മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുയാഷ് ശര്‍മ, രണ്ട് വിക്കറ്റ് വീഴ്ത്തിയ സുനില്‍ നരെയ്ന്‍ എന്നിവരുടെ ബൗളിംഗ് പ്രകടനത്തിന് മുന്നില്‍ ആര്‍സിബി ബാറ്റര്‍മാര്‍ പകച്ചു. 12 പന്തില്‍ 23 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസ് ആണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.