/sathyam/media/post_attachments/MqRAZKweO9JE30KDQqYI.jpg)
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 121 റണ്‍സെടുത്തു. 16 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലഖ്‌നൗ വിജയലക്ഷ്യം മറികടന്നു.
മൂന്ന് വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യ, രണ്ട് വിക്കറ്റെടുത്ത അമിത് മിശ്ര, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ യാഷ് താക്കൂര്‍, രവി ബിഷ്‌ണോയ് എന്നിവരുടെ ബൗളിംഗ് മികവിലാണ് ലഖ്‌നൗ ഹൈദരാബാദിനെ ചെറിയ സ്‌കോറില്‍ ചുരുട്ടിക്കെട്ടിയത്. 34 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അന്‍മോള്‍പ്രീത് സിംഗ് 31 റണ്‍സെടുത്തു. അബ്ദുല്‍ സമദ് 21 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.
ലഖ്‌നൗവിനു വേണ്ടി കെഎല്‍ രാഹുല്‍ 35 റണ്‍സെടുത്തു. ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയതിന് പുറമെ 34 റണ്‍സെടുത്ത് മത്സരത്തില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തു. ഹൈദരാബാദിനു വേണ്ടി ആദില്‍ റഷീദ് രണ്ട് വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫറൂഖി, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.