ഐ ലീഗ് ജേതാക്കളെ തകര്‍ത്തു; സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

New Update

publive-image

കോഴിക്കോട്: സൂപ്പര്‍ കപ്പില്‍ ഗ്രൂപ്പ് എയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ഐ ലീഗ് ജേതാക്കളായ റൗണ്ട്ഗ്ലാസ് പഞ്ചാബിനെ 3-1ന് മഞ്ഞപ്പട തോല്‍പിച്ചു.

Advertisment

41-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത്. 54-ാം മിനിറ്റില്‍ നിഷു കുമാറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ രാഹുല്‍ കെ.പി മഞ്ഞപ്പടയുടെ മൂന്നാം ഗോള്‍ നേടി. 73-ാം മിനിറ്റില്‍ കൃഷ്ണാനന്ദ സിംഗാണ് പഞ്ചാബിനായി ആശ്വാസഗോള്‍ കണ്ടെത്തിയത്.

Advertisment