ഐപിഎല്‍: മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി; ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റത് ഏഴ് വിക്കറ്റിന്‌

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ മുംബൈ ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റു. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ചെന്നൈ 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.

21 പന്തില്‍ 32 റണ്‍സെടുത്ത ഇഷന്‍ കിഷന്‍, 22 പന്തില്‍ 31 റണ്‍സെടുത്ത ടിം ഡേവിഡ്, 18 പന്തില്‍ 22 റണ്‍സെടുത്ത തിലക് വര്‍മ എന്നിവര്‍ക്ക് മാത്രമാണ് മുംബൈ ബാറ്റിംഗ് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. രോഹിത് ശര്‍മ-21, കാമറൂണ്‍ ഗ്രീന്‍-12, സൂര്യകുമാര്‍ യാദവ്-1, അര്‍ഷദ് ഖാന്‍-2, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്-5, ഹൃഥിഖ് ഷൊക്കീന്‍-18 നോട്ടൗട്ട്, പീയൂഷ് ചൗള-അഞ്ച് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ചെന്നൈയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും, മിച്ചല്‍ സാന്റ്‌നറും, തുഷാര്‍ ദേശ്പാണ്ഡെയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

27 പന്തില്‍ 61 റണ്‍സുമായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത അജിങ്ക്യ രഹാനെ ചെന്നൈയുടെ ജയം അനായാസമാക്കി. റുതുരാജ് ഗെയ്ക്വാദ് 36 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നു.

Advertisment