അവസാന അഞ്ച് പന്തുകളും സിക്‌സര്‍ പായിച്ച് റിങ്കു സിംഗ്, തോല്‍വി ഉറപ്പിച്ച മത്സരത്തില്‍ അവിശ്വസനീയ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; റാഷിദ് ഖാന്റെ ഹാട്രിക്കിനും ഗുജറാത്ത് ടൈറ്റന്‍സിനെ രക്ഷിക്കാനായില്ല

New Update

publive-image

Advertisment

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് നടന്ന ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ നേടിയത് നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നു.

യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍ 31 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. അവസാന അഞ്ച് പന്തുകളും സിക്‌സര്‍ പായിച്ച് റിങ്കു സിംഗാണ് കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. 21 പന്തില്‍ 48 റണ്‍സുമായി റിങ്കുവും, ആറു പന്തില്‍ അഞ്ച് റണ്‍സുമായി ഉമേഷ് യാദവും പുറത്താകാതെ നിന്നു.

40 പന്തില്‍ 83 റണ്‍സ് നേടിയ ഇംപാക്ട് പ്ലെയര്‍ വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ നിതീഷ് റാണ 29 പന്തില്‍ 45 റണ്‍സെടുത്തു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഗുജറാത്തിനെ നയിച്ച റാഷിദ് ഖാന്‍ ഹാട്രിക്ക് നേടി. അല്‍സാരി ജോസഫ് ഗുജറാത്തിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

പുറത്താകാതെ 24 പന്തില്‍ 63 റണ്‍സ് നേടിയ വിജയ് ശങ്കറുടെയും, 38 പന്തില്‍ 53 റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും ബാറ്റിംഗ് മികവാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരെയ്ന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Advertisment