/sathyam/media/post_attachments/QUswqo2SkljJrPMSBtyx.jpg)
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്തു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. 17.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നു.
പുറത്താകാതെ 66 പന്തില്‍ 99 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ മാത്രമാണ് പഞ്ചാബിനായി പൊരുതിയത്. സാം കറണ്‍ 22 റണ്‍സെടുത്തു. മറ്റ് പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. നാല് വിക്കറ്റ് വീഴ്ത്തിയ മയങ്ക് മര്‍ഖണ്ഡെ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ ജാന്‍സെന്‍, ഉമ്രാന്‍ മാലിക്ക്, ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ ബൗളിംഗ് മികവാണ് പഞ്ചാബ് ബാറ്റിംഗ് നിരയെ തകര്‍ത്തത്.
പഞ്ചാബിനു വേണ്ടി 48 പന്തില്‍ 74 റണ്‍സുമായി രാഹുല്‍ ത്രിപാഠിയും, 21 പന്തില്‍ 37 റണ്‍സുമായി എയ്ഡന്‍ മര്‍ക്രവും പുറത്താകാതെ നിന്നു. ഹാരി ബ്രൂക്ക് 13 റണ്‍സുമായും, മയങ്ക് അഗര്‍വാള്‍ 21 റണ്‍സ് എടുത്തും പുറത്തായി. പഞ്ചാബിനു വേണ്ടി അര്‍ഷ്ദീപ് സിംഗും, രാഹുല്‍ ചഹറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.