/sathyam/media/post_attachments/rQosSKag7tUqNLVr2aq6.jpg)
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഒരു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 212 റണ്‍സെടുത്തു. ലഖ്‌നൗ അവസാന പന്തില്‍ വിജയലക്ഷ്യം മറികടന്നു.
പുറത്താകാതെ 46 പന്തില്‍ 79 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ്, 29 പന്തില്‍ 59 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്‍, 44 പന്തില്‍ 61 റണ്‍സെടുത്ത വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിംഗാണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ 19 പന്തില്‍ 62 റണ്‍സെടുത്ത നിക്കോളാസ് പുരന്‍, 30 പന്തില്‍ 65 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗ് ലഖ്‌നൗവിനെ വിജയത്തിലേക്ക് നയിച്ചു.