/sathyam/media/post_attachments/Gj8etyjPetLdw2NOEeHp.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ ആറു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 19.4 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ടായി. അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ മുംബൈ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
ഡല്‍ഹിക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ (47 പന്തില്‍ 51), അക്‌സര്‍ പട്ടേല്‍ (25 പന്തില്‍ 54) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി പീയുഷ് ചൗളയും, ജേസണ്‍ ബെറെണ്‍ഡോഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. റിലെ മെറിഡിത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.
45 പന്തില്‍ 65 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-31, തിലക് വര്‍മ-41, സൂര്യകുമാര്‍ യാദവ്-ഗോള്‍ഡന്‍ ഡക്ക്, ടിം ഡേവിഡ്-13 നോട്ടൗട്ട്, കാമറൂണ്‍ ഗ്രീന്‍-17 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.