New Update
കോഴിക്കോട്: സൂപ്പര്‍ കപ്പിലെ രണ്ടാം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോല്‍വി. ഐ ലീഗ് ക്ലബ്ബ് ശ്രീനിധി ഡെക്കാന്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പിച്ചത്. റില്‍വാന്‍ ഒളാന്റ്യു ഹസന്‍, ക്യാപ്റ്റന്‍ ഡേവിഡ് കാസ്റ്റനെഡ എന്നിവരാണ് ശ്രീനിഥിയുടെ സ്‌കോറര്‍മാര്‍.
Advertisment
ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളുടെയും പിറവി. 17–ാം മിനിറ്റിൽ റിൽവാൻ ഹസ്സനും 43–ാം മിനിറ്റിൽ ഡേവിഡ് കാസ്റ്റനഡേയുമാണ് ശ്രീനിധിക്കായി ഗോളുകൾ നേടിയത്. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് ഏപ്രിൽ 16ന് ബെംഗളൂരു എഫ്സിയുമായി നടക്കുന്ന മത്സരം നിർണായകമായി. നിരവധി അവസരങ്ങള്‍ പാഴാക്കിയതും, നിര്‍ഭാഗ്യവും മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.