/sathyam/media/post_attachments/YVEugELvOWASYwjhMajl.jpg)
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് പഞ്ചാബ് കിംഗ്‌സിനെ എട്ടു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെയാണ് ഗുജറാത്ത് വിജയലക്ഷ്യം മറികടന്നത്.
24 പന്തില്‍ 36 റണ്‍സെടുത്ത മാറ്റ് ഷോര്‍ട്ടിന് മാത്രമാണ് പഞ്ചാബ് ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. അവസാന ഓവറുകളില്‍ ഷാരൂഖ് ഖാന്‍ നടത്തിയ വെടിക്കെട്ട് പ്രകടനം (ഒമ്പത് പന്തില്‍ 22) പഞ്ചാബിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു. ഗുജറാത്തിന് വേണ്ടി മോഹിത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.
49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 19 പന്തില്‍ 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഗുജറാത്ത് ബാറ്റിംഗ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തു.