/sathyam/media/post_attachments/luFY29kE7CyHrKVx1s3b.jpg)
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 23 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് സെഞ്ചുറി നേടിയ ഹാരി ബ്രൂക്കിന്റെയും (പുറത്താകാതെ 55 പന്തില്‍ 100), 26 പന്തില്‍ 50 റണ്‍സ് നേടിയ എയ്ഡന്‍ മര്‍ക്രത്തിന്റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സെടുത്തു.
അഭിഷേക് ശര്‍മ 17 പന്തില്‍ 32 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയില്‍ അവസാന ിച്ചു.
41 പന്തില്‍ 75 റണ്‍സെടുത്ത നിതീഷ് റാണ, പുറത്താകാതെ 31 പന്തില്‍ 58 റണ്‍സെടുത്ത റിങ്കു സിംഗ് എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി തിളങ്ങി. ഹൈദരാബാദിന് വേണ്ടി മയങ്ക് മര്‍ഖണ്ഡെയും, മാര്‍ക്കോ ജാന്‍സെനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.