/sathyam/media/post_attachments/MwLqx82xJ2X513iVDL5q.jpg)
ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
34 പന്തില്‍ 50 റണ്‍സെടുത്ത വിരാട് കോഹ്ലി, 18 പന്തില്‍ 26 റണ്‍സെടുത്ത മഹിപാല്‍ ലോമ്രോര്‍, 14 പന്തില്‍ 24 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരുടെ ബാറ്റിംഗ് മികവാണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിക്ക് വേണ്ടി മിച്ചല്‍ മാര്‍ഷും, കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
38 പന്തില്‍ 50 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ആന്റിച്ച് നോക്യെ 14 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. ആര്‍സിബിക്ക് വേണ്ടി വൈശാഖ് വിജയ് കുമാര്‍ മൂന്ന് വിക്കറ്റും, മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.