/sathyam/media/post_attachments/c5Ee0049zeMK9F08p6JU.jpg)
ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് രണ്ട് വിക്കറ്റിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. പഞ്ചാബ് 19.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
56 പന്തില്‍ 74 റണ്‍സെടുത്ത കെ.എല്‍. രാഹുലിന് മാത്രമാണ് ലഖ്‌നൗ ബാറ്റിംഗ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. പഞ്ചാബിന് വേണ്ടി സാം കറണ്‍ മൂന്ന് വിക്കറ്റും, കഗിസോ റബാദ രണ്ട് വിക്കറ്റും വീഴ്ത്തി.
41 പന്തില്‍ 57 റണ്‍സെടുത്ത സിക്കന്ദര്‍ റാസ, 22 പന്തില്‍ 34 റണ്‍സെടുത്ത മാറ്റ് ഷോര്‍ട്ട്, പുറത്താകാതെ 10 പന്തില്‍ 23 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍ എന്നിവരുടെ പ്രകടനം പഞ്ചാബിന് വിജയം സമ്മാനിച്ചു. ലഖ്‌നൗവിനു വേണ്ടി യുധ്വീര്‍ സിംഗ്, മാര്‍ക്ക് വുഡ്, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.