വെങ്കടേഷ് അയ്യരുടെ സെഞ്ചുറി പാഴായി; മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തോല്‍വി

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. 17.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു.

51 പന്തില്‍ 104 റണ്‍സെടുത്ത വെങ്കിടേഷ് അയ്യരുടെ പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആന്ദ്ര റെസല്‍ 11 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി ഹൃഥിക്ക് ഷൊക്കീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

25 പന്തില്‍ 58 റണ്‍സെടുത്ത ഇഷന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് 25 പന്തില്‍ 43 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്കു വേണ്ടി സുയാഷ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment