/sathyam/media/post_attachments/oGkYWRAAde2Qy9je2Isq.jpg)
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. 19.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു.
34 പന്തില്‍ 45 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 30 പന്തില്‍ 46 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഗുജറാത്ത് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. രാജസ്ഥാനു വേണ്ടി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ യഷ്വസി ജയ്‌സ്വാള്‍ ഒരു റണ്ണിനും, ജോസ് ബട്ട്‌ലര്‍ പൂജ്യത്തിനും പുറത്തായി. ദേവ്ദത്ത് പടിക്കല്‍ 25 പന്തില്‍ 26 റണ്‍സെടുത്തും, റിയാന്‍ പരാഗ് വെറും അഞ്ച് റണ്‍ുമായി പുറത്തായതോടെ രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ച നേരിട്ടു.
എന്നാല്‍ 32 പന്തില്‍ ആറു സിക്‌സറുകളുടെയും, മൂന്ന് ഫോറുകളുടെയും അകമ്പടിയോടെ 60 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണും, പുറത്താകാതെ 26 പന്തില്‍ 56 റണ്‍സുമായി അവസാന നിമിഷം തകര്‍ത്തടിച്ച ഷിമ്രോണ്‍ ഹെറ്റ്‌മെയറും രാജസ്ഥാന് തകര്‍പ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു.
ഗുജറാത്തിനു വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളില്‍ നാലാം ജയം സ്വന്തമാക്കിയ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.